10:10pm 12 November 2026
NEWS
സമ്മർ റെഡിനസ് സർവീസ് ക്യാമ്പ് ആരംഭിച്ച് കിയ ഇന്ത്യ.
10/04/2026  10:57 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സമ്മർ റെഡിനസ് സർവീസ് ക്യാമ്പ് ആരംഭിച്ച് കിയ ഇന്ത്യ

ന്യൂഡൽഹി : ഉപഭോക്തൃ സേവനാനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കിയ ഇന്ത്യ രാജ്യവ്യാപകമായി ‘സമ്മർ റെഡിനസ് സർവീസ് ക്യാമ്പ്’ ആരംഭിച്ചു. ഏപ്രിൽ 6 മുതൽ മേയ് 12 വരെ നടക്കുന്ന ഈ ക്യാമ്പ് രാജ്യത്തുടനീളമുള്ള 497 അംഗീകൃത കിയ സർവീസ് സെന്ററുകളിൽ സംഘടിപ്പിക്കും. വേനൽക്കാലത്ത് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനായി വാഹനങ്ങളുടെ സമഗ്ര പരിശോധനയും സേവനങ്ങളും നൽകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഈ ക്യാമ്പിന്റെ ഭാഗമായി 20-പോയിന്റ് വാഹന പരിശോധനയും എയർ കണ്ടീഷനിംഗ് പ്രവർത്തനക്ഷമതയുടെ വിലയിരുത്തലും സൗജന്യമായി നടത്തും. കൂടാതെ എസി കെയർ സർവീസുകൾക്ക് 20 ശതമാനം വരെ ഇളവ്, തിരഞ്ഞെടുത്ത ജെന്യുയിൻ ആക്‌സസറികളിൽ കുറഞ്ഞത് 5 ശതമാനം ഇളവ്, റോഡ്‌സൈഡ് അസിസ്റ്റൻസ് പദ്ധതികൾക്ക് 10 ശതമാനം ഇളവ് എന്നിവയും ലഭ്യമാണ്. വാഹനങ്ങൾക്ക് സൗജന്യ ടോപ്പ് വാഷ്, ഗുണനിലവാര പരിശോധനകൾ തുടങ്ങിയ സേവനങ്ങളും ക്യാമ്പിന്റെ ഭാഗമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img